Times Kerala

മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക.,എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ..; ലാൽ ജോസ്

 
മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക.,എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ..; ലാൽ ജോസ്

സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ലാൽ ജോസ്. ഇപ്പോളിതാ   മമ്മൂട്ടിയുമായി  ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച്‌ ലാല്‍ ജോസ് പറയുകയാണ്.

‘ഒരു മറവത്തൂര്‍ കനവ്’ ചെയ്തപ്പോള്‍ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല. മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഞാന്‍ മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, ‘നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേല്‍ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ’ പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്’ – ലാൽ ജോസ് പറഞ്ഞു.

Related Topics

Share this story