Times Kerala

വേളിയിലെ ഫ്‌ളോട്ടിംഗ്‌ റെസ്‌റ്റോറന്റ് കായലില്‍ മുങ്ങി

 
വേളിയിലെ ഫ്‌ളോട്ടിംഗ്‌ റെസ്‌റ്റോറന്റ് കായലില്‍ മുങ്ങി

തിരുവനന്തപുരം:തിരുവനന്തപുരം: ചൊവ്വാഴ്ച പെയ്‌ത കനത്ത മഴയിൽ വേളിയിലെ കെ.ടി.ഡി.സിയുടെ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് (ഫ്ലോട്ടില) കായലിൽ മുങ്ങി.ഇരുനില റസ്റ്റോറന്റിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലായി. രാത്രി വരെ നീണ്ടുനിന്ന ശക്തമായ മഴയിൽ വേളി കായലിലെ ജലനിരപ്പ് ഉയർന്നതോടെയാണ് റസ്റ്റോറന്റ് മുങ്ങിയത്. 80 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കെ.ടി.ഡി.സിയുടെ നിയന്ത്രണത്തിലുള്ള റെസ്‌റ്റോറന്റ് ടൂറിസം വകുപ്പ് നവീകരിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ. ഇന്നലെ വൈകിട്ടോടെയാണ് റെസ്‌റ്റോറന്റില്‍ വെള്ളം കയറിത്തുടങ്ങിയത്. റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളില്‍ ചിലത് നശിക്കുകയും ചെയ്തതായാണ് വിവരം. നിര്‍മാണത്തിലെ അപകതയാണ് റെസ്‌റ്റൊറന്റില്‍ വെള്ളം കയറാന്‍ കാരണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. പറഞ്ഞു. പകുതി ഭാഗവും കായലിനടിയില്‍ ആയ റെസ്‌റ്റൊറന്റിനെ പഴയ സ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story