chem

അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​തെ ലോ​ക്സ​ഭ ഇ​ന്ന​ത്തേ​ക്കു പിരിഞ്ഞു

അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​തെ ലോ​ക്സ​ഭ ഇ​ന്ന​ത്തേ​ക്കു പിരിഞ്ഞു
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ടി​ഡി​പി​യും സ​മ​ർ​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​തെ ലോ​ക്സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കാ​തെ എം​പി​മാ​ർ അ​വ​ര​വ​രു​ടെ സീ​റ്റു​ക​ളി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ടു​ത്ത​ള​ത്തി​ൽ​നി​ന്നു സീ​റ്റു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ എം​പി​മാ​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് എ​ത്ര പേ​ർ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും സു​മി​ത്ര മ​ഹാ​ജ​ൻ സ​ഭ​യി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

You might also like

Comments are closed.