Times Kerala

മൂന്ന് ഗെറ്റപ്പുകളില്‍ ദിലീപ്, കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

 

ദിലീപ് കേന്ദ്രകഥാപാത്രമാകുന്ന കമ്മാരസംഭവത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്.

തൊണ്ണൂറ്റിയാറു വയസുകാരനായും ദിലീപ് ചിത്രത്തിലെത്തുന്നുണ്ട്. തന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ദിലീപ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കമുള്ളവ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Topics

Share this story