Times Kerala

ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ വീ​ണ്ടും ആ​ദ്യ നൂ​റി​ൽ

 

പു​തി​യ ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ വീ​ണ്ടും ആ​ദ്യ നൂ​റി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ 105ൽ ​നി​ന്ന്​ ആ​റു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 99 ലേ​ക്കാ​ണ്​ എ​ത്തി​യ​ത്. മ​ത്സ​ര​ങ്ങ​ളൊ​ന്നും കളി​ച്ചി​ല്ലെ​ങ്കി​ലും മ​റ്റു ടീ​മു​ക​ളു​ടെ പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ഇ​ന്ത്യ​ക്ക്​ സ്​​ഥാ​നക്ക​യ​റ്റ​മു​ണ്ടാ​യ​ത്. 339 പോയന്റാണ് ഇന്ത്യയുടെ സമ്പാദ്യം.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാം റാ​ങ്കാ​യ 96ാം സ്ഥാനത്തെത്തിയിരുന്നെങ്കിലും പിന്നീട് 105 ലേക്ക് താഴുകയായിരുന്നു.ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 13ാം സ്​​ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ലോ​ക റാ​ങ്കി​ൽ 33ാമ​തു​ള്ള ഇ​റാ​നാ​ണ്​ ഏ​ഷ്യൻ രാജ്യങ്ങളിൽ ഒന്നാമൻ.

ലോ​ക റാ​ങ്കി​ങ്ങി​ൽ ജ​ർ​മ​നി ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തുടരുന്നു. ബ്ര​സീ​ൽ, പോ​ർ​ചു​ഗ​ൽ, അ​ർ​ജ​ൻ​റീ​ന, ബെ​ൽ​ജി​യം ടീമുകളാണ്​ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ സ്​​ഥാ​ന​ങ്ങ​ളി​ൽ നിൽക്കുന്നത്.

Related Topics

Share this story