Times Kerala

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കൈയിലെടുക്കാന്‍ അവസരം

 

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കൈയിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടുപിടിത്തം. എങ്ങനെയെന്നല്ലേ? ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ത്രിഡി മോഡല്‍ ഉണ്ടാക്കിയാണ് ഇത്തരമൊരു അവസരം മാതാപിതാക്കള്‍ക്ക് ഒരുക്കുന്നത്. ഭ്രൂണത്തിന്റെ ത്രിമാനചിത്രം തയ്യാറാക്കിയാണ് ഇവര്‍ കുഞ്ഞിന്റെ ത്രിഡി രൂപം നിര്‍മ്മിക്കുന്നത്.

റഷ്യയിലെ എംബ്രയോ ത്രിഡി സ്ഥാപകനായ ഇവാന്‍ ഗ്രിഡ്വിന്‍ ആണ് ഇത്തരമൊരു ആശയത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ഈ ആശയത്തിലൂടെ കുഞ്ഞിന് ശാരീരിക വൈകല്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകുമെന്നാണ് ഇവാന്‍ പറയുന്നത്.

തന്റെ സുഹൃത്തിനെ സഹായിക്കാനാണ് ഇവാന്‍ ഗ്രിഡ്വിന്‍ ആദ്യമായി ഈ ടെക്‌നോളജിയുടെ സാധ്യത തേടിയത്. തന്റെ സുഹൃത്ത് വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ആകുലപ്പെടുന്നത് കണ്ടതിനാലാണ് ജനിക്കുന്നതിന് മുമ്പ് കുഞ്ഞിനെ കൈയിലെടുക്കാനാകുന്ന ടെക്‌നോളജി വികസിപ്പിച്ചതെന്ന് ഇവാന്‍ പറയുന്നു.

ആദ്യം പ്ലാസ്റ്റിക് രൂപത്തില്‍ മാത്രമായിരുന്നു കുഞ്ഞിന്റെ രൂപം നിര്‍മ്മിച്ചിരുന്നത്. പിന്നീട് അത് പ്ലാസ്റ്റര്‍ മോഡലുകളില്‍ മെറ്റലുകള്‍ കവര്‍ ചെയ്തും നിര്‍മ്മിക്കാന്‍ തുടങ്ങിയെന്നും ഇവാന്‍ വ്യക്തമാക്കി. ഉദരത്തിലുള്ള കുഞ്ഞിന്റെ സ്‌കാനിങ് ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ വികാരഭരിതരാകുന്ന അമ്മമാര്‍ക്ക് കുഞ്ഞിനെ കൈയ്യിലെടുത്ത് നോക്കാനാവുക എന്ന് പറഞ്ഞാല്‍ അതില്‍പരം സന്തോഷം വേറെ ഉണ്ടാകില്ലെന്നും ഇവാന്‍ പറയുന്നു.

Related Topics

Share this story