Times Kerala

കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണ യു​വ​തി​യെ പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സു​കാ​ര​ൻ;വീഡിയോ വൈറല്‍

 

ബെ​യ്ജിം​ഗ്: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും താ​ഴേ​ക്കു പ​തി​ച്ച യു​വ​തി​യെ ആ ​പോ​ലീ​സു​കാ​ര​ൻ കൈ​ക​ളി​ൽ കോ​രി​യെ​ടുത്തു. സം​ഭ​വം ചൈ​ന​യി​ലെ പ​ടി​ഞ്ഞാ​റ​ൻ സി​ൻ​ജി​യാം​ഗി​ൽ അ​ക്സു പ്ര​ഫ​ക്ച്ച​റി​ൽ.

ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക​ടി​ച്ച യു​വ​തി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ​നി​ന്നും താ​ഴേ​ക്കു പ​തി​ച്ചു. ഇ​തു​ക​ണ്ടു​നി​ന്ന പോ​ലീ​സു​കാ​ര​ൻ ഓ​ടി​യെ​ത്തി യു​വ​തി​യെ കൈ​ക​ളി​ൽ കോ​രി​യെ​ടു​ത്തു. ഇ​രു​വ​രും വീ​ണെ​ങ്കി​ലും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. സം​ഭ​വം ദൃ​സാ​ക്ഷി​ക​ളി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി യൂ​ടു​ബി​ൽ ഇ​ട്ട​തോ​ടെ പോ​ലീ​സു​കാ​ര​ൻ നി​മി​ഷ​നേ​രം​കൊ​ണ്ട് ആ​ഗോ​ള​പ്ര​ശ​സ്ത​നാ​യി.

യ​ഥാ​ർ​ഥ ഹീ​റോ, സൂ​പ്പ​ർ​മാ​ൻ തു​ട​ങ്ങി നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളാ​ണ് പോ​ലീ​സു​കാ​ര​ന് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്. യു​വ​തി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി​യ​താ​ണോ കാ​ൽ തെ​റ്റി വീ​ണ​താ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

Related Topics

Share this story