Times Kerala

കണ്ണൂരില്‍ ഗാന്ധി പ്രതിമക്കു നേരെ ആക്രമണം

 

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം. രാവിലെയാണ് സംഭവം. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെയായിരുന്നു ആക്രമണം. അജ്ഞാതന്‍ പ്രതിമയുടെ കണ്ണട തകര്‍ത്ത ശേഷം മാല ഊരി വലിച്ചെറിയുകയായിരുന്നു.

താലൂക്ക് ഓഫീസ് വളപ്പിലെ ആര്‍.ടി.ഒ ഓഫീസില്‍ വാഹന രജിസ്‌ട്രേഷന് വേണ്ടി വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് ആദ്യം കണ്ടത്. കാവി നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ആള്‍ പ്രതിമ വൃത്തിയാക്കുകയാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയത്.പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story