Times Kerala

കൊച്ചിയില്‍ ജോലിക്കാരിയായ അനാഥ പെണ്‍കുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി

 

എറണാകുളം: ജോലിക്കാരിയായ അനാഥ പെണ്‍കുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ ജോലിചെയ്യുകയായിരുന്നു. പ്രതിയായ വട്ടക്കാട് റോഡില്‍ പ്രകാശ് ഭവനില്‍ അജി പ്രകാശിനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒരു അനാഥാലയത്തില്‍ വളര്‍ന്ന പെണ്‍കുട്ടി ജോലി തേടിയാണ് എറണാകുളത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. 3. 5 ലക്ഷം രൂപയോളം ശമ്പളം നല്‍കാനുള്ളതായി പെണ്‍കുട്ടി പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതോടെ പെണ്‍കുട്ടി കോണ്‍വെന്റില്‍ തിരികെയെത്തി.

പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മുന്‍പ് ജോലിക്ക് നിന്ന പെണ്‍കുട്ടിയേയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. ഇയാളെ കൂടുതല്‍ ചോദ്യംചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story