Times Kerala

മഹാരാജ എക്സ്പ്രസ്സില്‍ ഇനിമുതല്‍ സഫാരി ബാറും

 

 

മഹാരാജ എക്സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്ക് മദ്യവും ലഭിക്കും. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും.
ഏറ്റവും കൂടിയ ക്ലാസിന് ഒരു ലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണെങ്കില്‍ പ്രതിദിനം അരലക്ഷം രൂപയുമായിരിക്കും. ഇത്രയും ടിക്കറ്റ് ചാര്‍ജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്.ഡല്‍ഹിയില്‍ നിന്ന് യാത്ര തുടങ്ങി ഗോവ വഴി മഹാരാജകേരളത്തിലേക്കെത്തുന്നത്.കൂടാതെ ഗോവ, കൊങ്കണ്‍, കര്‍ണാടക, കേരള മേഖലയില്‍ പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ അധികമായി ആരംഭിക്കാന്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് 150 കോടി അനുവദിച്ചിട്ടുണ്ട്.രാജകീയമായ ഈ യാത്ര ആസ്വദിക്കണമെങ്കില്‍ എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്.

88 യാത്രക്കാരെ മാത്രമാണ് ഈ ട്രെയിന്‍ വഹിക്കുക. അഞ്ച് ഡീലക്സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്.ഒരോ കാബിനുകളിലും പ്രത്യേകം ശീതോഷ്ണ സംവിധാനം,എല്‍സിഡി ടിവി, ഡയറക്‌ട് ഡയല്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ്, ഡെഡിക്കേറ്റഡ് ബട്ലര് സര്‍വീസ്, ബെഡ്.ലൈവ് ടിവി എന്നിവയുണ്ട്.ട്രയിനില്‍ മദ്യം വിളമ്ബുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞപനം ഇറക്കി.പ്രതിവര്‍ഷം 50000 രൂപ ഫീസ് റെയില്‍വേ എക്സ്സൈസിന് നല്‍കണം.

var VUUKLE_EMOTE_SIZE = “”;
VUUKLE_EMOTE_IFRAME = “”
var EMOTE_TEXT = [“HAPPY”,”INDIFFERENT”,”AMUSED”,”EXCITED”,”ANGRY”,”SAD”]

Source: timeskerala

Related Topics

Share this story