Times Kerala

പരമാവധി പേര്‍ക്ക് മികച്ച കാര്‍ഷികോത്പന്നങ്ങളും വിത്തുകളും ലഭ്യമാക്കും; വീണാ ജോര്‍ജ് എംഎല്‍എ

 
പരമാവധി പേര്‍ക്ക് മികച്ച കാര്‍ഷികോത്പന്നങ്ങളും  വിത്തുകളും ലഭ്യമാക്കും; വീണാ ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട : ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് കൃഷിയോട് ഉണ്ടായിട്ടുള്ള അനുകൂല മനോഭാവം ഉപയോഗപ്പെടുത്തി പരമാവധി പേര്‍ക്ക് മികച്ച കാര്‍ഷികോത്പ്പന്നങ്ങളും, വിത്തുകളും എത്തിക്കുകയാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച റംസാന്‍ വിപണിയിലെ മൈനര്‍ ഇറിഗേഷന്‍ യൂണിറ്റിന്റെയും, പഴം, പച്ചക്കറി വിത്തുകളുടെയും വിപണന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. ലോക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്.

Related Topics

Share this story