Times Kerala

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറിൽ സിഐയ്ക്ക് പരുക്ക്

 
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറിൽ സിഐയ്ക്ക് പരുക്ക്

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഒരു വാതിൽ കോട്ടയിലാണ് അതിഥി തൊഴിലാളികൾ സംഘടിച്ചത്. പ്രതിഷേധത്തിനിടെ സംഘർഷവും കല്ലേറുമുണ്ടായി. കല്ലേറിൽ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. തിരുവനന്തപുരത്തെ മാളിന്‍റെ ജോലിക്കായി എത്തിയതായിരുന്ന 700 ഓളം അതിഥി തൊഴിലാളികളാണ് സംഘടിച്ചത്. കനത്ത മഴയെ പോലും അവഗണിച്ചായിരുന്നു പ്രതിഷേധം.

Updating…

Related Topics

Share this story