ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. ചിത്രത്തിൽ ബാഹുബലി കഴിഞ്ഞാൽ പ്രേക്ഷക മനസ് കീഴടക്കിയ കഥാപാത്രമായിരുന്നു കട്ടപ്പ. തമിഴ് നടൻ സത്യരാജ് ആയിരുന്നു കട്ടപ്പയായി വേഷമിട്ടത്. നായകനും വില്ലനുമൊപ്പമുള്ള ഗംഭീര പ്രകടനം കട്ടപ്പയ്ക്ക് നേടികൊടുത്തത് നിരവധി ആരാധകരെയാണ്. ഈ ആരാധനയ്ക്ക് അപ്പുറം മറ്റൊരു റെക്കോർഡ് കൂടി കട്ടപ്പയെ തേടിയെത്തിയിരിക്കുകയാണ്.
ബാഹുബലിക്ക് പിന്നാലെ കട്ടപ്പയും ലണ്ടൻ മ്യൂസിയത്തിൽ ഇടംതേടുകയാണ്. കട്ടപ്പയുടെ മെഴുകു പ്രതിമ മാഡം തുസാഡ്സിൽ ഉടൻ പണിതുയരും. ഇതാദ്യമായാണ് ഒരു തമിഴ് നടനെ തേടി ഇങ്ങനെയൊരു അംഗീകാരമെത്തുന്നത്. കട്ടപ്പയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന കാളിയനിൽ ഒരു പ്രധാന കഥാപാത്രവുമായി എത്തുകയാണ് സത്യരാജ്.
Comments are closed.