Times Kerala

അല്ലു അര്‍ജുന്‍ ചിത്രത്തിലെ ആറു മിനിട്ടുള്ള സീനിന് ചെലവിട്ടത് ആറു കോടി..?

 
അല്ലു അര്‍ജുന്‍ ചിത്രത്തിലെ ആറു മിനിട്ടുള്ള സീനിന് ചെലവിട്ടത് ആറു കോടി..?

അല്ലു അര്‍ജുന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പുഷ്പ’. ചിത്രത്തിലെ  ആറു മിനിട്ടുള്ള ചേസ് സീക്വന്‍സ് ചിത്രീകരിച്ചത് ആറു കോടി ചെലവിട്ടെന്ന് റിപ്പോര്‍ട്ടുകള്‍.  പീറ്റര്‍ ഹെയ്‌നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

സംവിധായകന്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അല്ലു അര്‍ജുന്റെ ജന്മദിനത്തിലാണ് പുറത്തെത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Related Topics

Share this story