Times Kerala

അതിർത്തിയിൽ തിരിച്ചടിച്ചു ഇന്ത്യ; നാല് പാക്കിസ്ഥാൻ സൈനികരെ വധിച്ചു; നിരവധി സൈനിക പോസ്റ്റുകളും തകർത്തു

 
അതിർത്തിയിൽ തിരിച്ചടിച്ചു ഇന്ത്യ; നാല് പാക്കിസ്ഥാൻ സൈനികരെ വധിച്ചു; നിരവധി സൈനിക പോസ്റ്റുകളും തകർത്തു

ജമ്മുകശ്മീര്‍: കശ്മീർ അതിർത്തിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്കിസ്ഥാൻ സൈന്യം നടത്തി വരുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ.സൈനികപോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വെടിവെയ്പില്‍ നാല് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ റെയ്ഖിക്രി, നെസാപിര്‍ സെക്ടറുകളിലെ മൂന്ന് സൈനികപോസ്റ്റുകളും അടക്കം നിരവധി സൈനിക പോസ്റ്റുകളും ഇന്ത്യ തകര്‍ത്തു.ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയില്‍ പാകിസ്താന് മാരകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.പൂഞ്ച് ജില്ലയിലെ ഷാപൂര്‍, കിര്‍ണി, ഖസ്ബ എന്നീ മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്. ഇതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറായത്.പൂഞ്ചില്‍ ഇന്ത്യന്‍ ഭാഗത്ത് പാകിസ്താന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പ്രദേശവാസിയ്ക്കും പരിക്കേറ്റിരുന്നു. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഖാസ്ബ ഗ്രാമത്തിലെ നിസാര്‍ അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്.

Related Topics

Share this story