Times Kerala

യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്

 
യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ്

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ പ്രസ് സെക്രട്ടറി കാത്തി മില്ലർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് കോംപ്ലക്സിൽ കോവിഡ് അഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് കാത്തി മില്ലർ. ആദ്യ വ്യക്തിക്കു വന്നപ്പോഴേ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ദിവസവും കൊവിഡ് ടെസ്റ്റ് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസിൽ കൊവിഡ് പടരുന്നതിൽ ഭീതിയില്ലെന്ന് ട്രംപ് പറഞ്ഞു.

എന്നാൽ, കോംപ്ലക്സിൽ സുരക്ഷാ പ്രോട്ടോകോൾ കർശനമാക്കിയിട്ടുണ്ട്. ട്രംപിന്‍റെ പ്രധാന ഉപദേശകരിൽ ഉൾപ്പെട്ട സ്റ്റീഫൻ മില്ലറാണ് കാത്തിയുടെ ഭർത്താവ്. അദ്ദേഹം ഇപ്പോൾ വൈറ്റ്ഹൗസിൽ എത്തുന്നുണ്ടോയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് കാത്തിയുടെ പരിശോധനാ ഫലം പോസിറ്റീവായത്. വ്യാഴാഴ്ചത്തെ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.

Related Topics

Share this story