Times Kerala

റെക്കോര്‍ഡ് കുതിപ്പുമായി ജിയോ

 

രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്‍ കുതിപ്പിലേക്ക്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ജിയോ ഓരോ മാസവും വിജയം കൈവരിക്കുകയാണ്. വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് ജിയോ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

ടെലികോം വരിക്കാരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള ട്രായിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ജിയോ 47 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കി എന്നാണ് കാണിക്കുന്നത്. രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണം 120 കോടിയിലെത്തി. മെയ് മാസത്തില്‍ മാത്രം 62.3 ലക്ഷം അധിക ടെലികോം വരിക്കാര്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം 1.4 ലക്ഷം കുറഞ്ഞു.

Related Topics

Share this story