Times Kerala

നടിയുടെ കാറിന് മുന്നില്‍ മൂത്രം ഒഴിക്കുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തയാള്‍ പിടിയില്‍

 

അഹമ്മദാബാദ്: നടിയുടെ കാറിന് മുന്നില്‍ മൂത്രം ഒഴിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീലം പറയുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി നടിയും മോഡലുമായ മൊണാല്‍ ഗജ്ജാര്‍ നല്‍കിയ പരാതിയില്‍ കമലേഷ് പട്ടേല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തുക, സ്ത്രീകളോട് മോശം വാക്കുകള്‍ ഉപയോഗിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗുജറാത്ത് പോലീസ് കേസെടുത്തത്.

ബന്ധുവിന്റെ ബ്യൂട്ടി പാര്‍ലറില്‍ പോകാനായി അഹമ്മദാബാദിലെ ഗുല്‍ബായ് ടെക്രയില്‍ എത്തിയതായിരുന്നു നടി മൊണാല്‍. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോഴാണ് കമലേഷ് അതിനു മുന്നില്‍ മൂത്രം ഒഴിച്ചത്. മൊണാല്‍ പലതവണ ഹോണടിച്ചിട്ടും പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല. അതിനു ശേഷം കാറിനടുത്തേയ്ക്ക് വന്ന കമലേഷ് എന്തിനാണ് ഹോണടിച്ചതെന്ന് ചോദിച്ച് തട്ടി കയറുകയായിരുന്നു. പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ നടിയെ വ്യക്തിപരമായി അസഭ്യം പറയുകയായിരുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും പറഞ്ഞപ്പോള്‍ നീ എന്തു വേണമെങ്കിലും ചെയ്‌തോ എന്നായിരുന്നു മറുപടി.

തുടര്‍ന്ന് മൊണാല്‍ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും, പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് കമലേഷിനെ അറസ്റ്റ് ചെയ്തു. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ് മൊണാല്‍. ഗുജറാത്തി, തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്.

Related Topics

Share this story