Times Kerala

കൈലാസ് മാസരോവറിലേയ്ക്ക് പുതിയ പാത തുറന്നു.! യാത്രാ സമയം ഒരാഴ്ചയായി കുറയും

 
കൈലാസ് മാസരോവറിലേയ്ക്ക് പുതിയ പാത തുറന്നു.! യാത്രാ സമയം ഒരാഴ്ചയായി കുറയും

ന്യൂഡല്‍ഹി: കൈലാസ് മാസരോവറിലേയ്ക്ക് പുതിയ പാത തുറന്നു. 80 കിലോമീറ്റര്‍ ദൂരത്തില്‍ ലിപുലേക്ക് ചുരത്തെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് പുതിയ പാത.താമസിയാതെ ഇത് തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കും. 17,000 അടി ഉയരത്തില്‍ ടിബററുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ധാര്‍ചുല പട്ടണത്തെയും ലിപുലേഖ് പാസുമായാണ് പുതിയ പാത ബന്ധിപ്പിക്കുന്നത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലുടെയാണ് പാതയുടെ ഉദ്ഘാടനം നടത്തിയത്.

മാനസരോവറില്‍ എത്തുന്നവര്‍ക്ക് ഇനി മൂന്നാഴ്ചത്തെ യാത്ര ഒരാഴ്ച ആയി കുറയ്ക്കാമെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടന കേന്ദ്രമായ കൈലാസ് മാനസരോവറിലേക്ക് സിക്കിം, ഉത്തരാഖണ്ഡ്, ാേപ്പാളിലെ കാഠ്മണ്ഡു വഴി എന്നിങ്ങനെ മൂന്ന് വഴികളിലൂടെ എത്തിച്ചേരാം. എന്നാലും ഇവയെല്ലാം ദൈര്‍ഘ്യമോറിയ പാതകളാണ്.

ഈ പാതയിലുടെ രണ്ട് ദിവസം കൊണ്ട് മാനസരോവറില്‍ എത്തിച്ചേരാനാകും. നേരത്തെ മാനസരോവറില്‍ എത്താന്‍ അഞ്ച് ദിവസത്തെ ട്രക്കിങ്ങ് ആവശ്യമായിരുന്നു. ഗാട്ടിയാബാഗാഹില്‍ തുടങ്ങുന്ന പാത ലിപുലേഖ് ചുരം വരെയാണ്.

Related Topics

Share this story