Times Kerala

ഉണക്കമുന്തിരി ദിവസവും കഴിയ്ക്കൂ..ഗുണങ്ങളേറെ..!

 
ഉണക്കമുന്തിരി ദിവസവും കഴിയ്ക്കൂ..ഗുണങ്ങളേറെ..!

ഡ്രൈ ഫ്രൂട്‌സ് ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ മികച്ചതാണ്. ഇതില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. പല ആരോഗ്യഗുണങ്ങളും അടങ്ങിയ ഇത് ഒരുപിടി രോഗങ്ങളെ തടഞ്ഞു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്.

ദിവസവും ഒരു 6 ഉണക്കമുന്തിരി, ഇതു വെള്ളത്തില്‍ കുതിര്‍ത്തിയായാല്‍ ഏറെ നല്ലത്, കഴിയ്ക്കുന്നതു കൊണ്ടുള്ള ഒരു പിടി ഗുണങ്ങളെക്കുറിച്ചറിയൂ,

ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍

പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത്‌ ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത്‌ തടയുകയും ചെയ്യും. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ്‌ കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും അതുവഴി ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

ലൈംഗിക ജീവിതത്തിനും

ഉണക്കമുന്തിരി കഴിക്കുന്നത്‌ ലൈംഗിക ജീവിതത്തിനും മികച്ചതാണ്‌. ഉണക്കമുന്തിരിയില്‍ ആര്‍ജിനിന്‍ എന്ന അമിനോആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ലൈംഗിക തൃഷ്‌ണ ഉയര്‍ത്തുകയും ഉത്തേജനം നല്‍കുകയും ചെയ്യും. ഇവ ഉദ്ധാരണക്കുറവ്‌ പരിഹരിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി അധികമായി നല്‍കുന്ന ഊര്‍ജ്ജം ലൈംഗിക ജീവിതത്തിന്‌ ഗുണകരമാകും.

ചുവന്ന രക്താണുക്കള്‍

ഉണക്കമുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്‌സ്‌ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ അനീമിയക്ക്‌ പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ്‌ ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.

ശരീരഭാരം

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉണക്കമുന്തിരി മികച്ചതാണ്‌. ഉണക്കമുന്തരിയില്‍ ഗ്ലൂക്കോസിന്‌ പുറമെ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഊര്‍ജം നല്‍കുന്നതിന്‌ പുറമെ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞ്‌ കൂടാതെ തന്നെ ശരീര ഭാരം കൂട്ടാനും സഹായിക്കും.

കാഴ്‌ചശേഷി

മികച്ച കാഴ്‌ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫിനോലിക്‌ ഫൈറ്റോന്യൂട്രിയന്റ്‌സ്‌ ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കാഴ്‌ചശക്തിയെ ദുര്‍ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച്‌ കണ്ണുകളെ സംരക്ഷിക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. ഇതിന്‌ പുറമെ കണ്ണുകള്‍ക്ക്‌ ഗുണകരമാകുന്ന വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍, എ-കരോറ്റിനോയിഡ്‌ തുടങ്ങിയവയും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്‌.

Related Topics

Share this story