Times Kerala

കൊറോണയെ കേരളം പിടിച്ചു കെട്ടുമ്പോഴും, കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറ് കടന്നു.!!

 
കൊറോണയെ കേരളം പിടിച്ചു കെട്ടുമ്പോഴും, കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നൂറ് കടന്നു.!!

കോട്ടയം: കോവിഡ് 19 എന്ന മഹാമാരിയെ കേരളം പിടിച്ചു കെട്ടുമ്പോഴും, എന്തെങ്കിലും ഒരു പഴുതുണ്ടെങ്കിൽ ആരെയും മരണത്തിനു വിട്ടുകൊടുക്കാതെ നമ്മുടെ ആരോഗ്യമേഖല ശ്രദ്ധിക്കുമ്പോഴും സങ്കടകരമായ മറ്റൊരു വാർത്ത കൂടി നമ്മെ തേടിയെത്തുകയാണ്.
കൊറോണ വൈറസ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 100 കടന്നു എന്നതാണ് ആ ദുഖകരമായ വാർത്ത. ഒടുവിൽ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 103 മലയാളികളാണ് കേരളത്തിന് പുറത്ത് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം ആറ് മലയാളികളാണ് കേരളത്തിന് പുറത്ത് മരണമടഞ്ഞത്. യു എഇയിലാണ് ഏറ്റവും അധികം മലയാളികള്‍ മരിച്ചത്. 41 പേരാണ് യു എ ഇയില്‍ മരിച്ചത്.

കോട്ടയം വാകത്താനം സ്വദേശി ഫാ.ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് (54), പിറവം കിഴുമുറി നെട്ടുപ്പാടം ക്രിസ്റ്റല്‍ ഭവന്‍ (പരതംമാക്കില്‍) സണ്ണി ജോണ്‍ (70) എന്നിവര്‍ ബ്രിട്ടനിലും കോട്ടയം എസ്എച്ച് മൗണ്ട് പുത്തന്‍വീട്ടില്‍ സി.പി. ജയിംസ് (90), തോട്ടയ്ക്കാട് തൈയ്യില്‍ ടി പി ചാക്കോയുടെ ഭാര്യ അന്നമ്മ ( 87) എന്നിവര്‍ യുഎസിലും കൊടുങ്ങല്ലൂര്‍ ശൃംഗപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കറുപ്പംവീട്ടില്‍ സെയ്തു മുഹമ്മദ് (78) യുഎഇയിലുമാണ് മരിച്ചത്.

Related Topics

Share this story