Times Kerala

കോവിഡ് 19; കെ എസ് എസ് പി യു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 
കോവിഡ് 19; കെ എസ് എസ് പി യു ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊല്ലം :  കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എഴുകോണ്‍ പഞ്ചായത്ത് യൂണിറ്റിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി 3,18,500 രൂപ സംഭാവന ചെയ്തു. കെ എസ് എസ് പി യു കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എ സുധീന്ദ്രന്‍, സംസ്ഥാന കൗണ്‍സിലര്‍ ജെ ചെന്താമരാക്ഷന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുര്‍ നാസറിന് ചെക്ക് കൈമാറി.

Related Topics

Share this story