Times Kerala

ലോക മാതൃദിനത്തിന് മാത്രം സ്വന്തമാണീ അഞ്ചു തരം പൂക്കള്‍..!

 
ലോക മാതൃദിനത്തിന് മാത്രം സ്വന്തമാണീ അഞ്ചു തരം പൂക്കള്‍..!

നമ്മുടെ നിറമില്ലാത്ത സ്വപ്നങ്ങൾക്ക് വർണഭംഗി പകർന്നുതന്നത് ആരായിരിക്കും. തളർച്ചകളിൽ താങ്ങായിരുന്നതും കനലെരിയുന്ന ജീവിത യാഥാർത്ഥ്യങ്ങളെ നേരിട്ട്, ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടാൻ നമ്മെ പ്രാപ്തരാക്കിയതും ആരാണ്? സ്നേഹവാത്സല്യങ്ങളുടെ പര്യായമായ അമ്മ എന്ന ഒരൊറ്റ ആളാവും അത്.

നമ്മള്‍ ഓരോരുത്തരുടെയും ജീവന്റെ പാതിയായ അമ്മമാര്‍ക്കായി ഒരു ദിനം. ‘അമ്മ’ എന്ന നന്മ എത്ര കിട്ടിയാലും നമുക്ക് മതിയാകില്ല. ഒപ്പമുള്ളപ്പോള്‍ ആര്‍ഭാടത്തോടെ ആസ്വദിച്ചു തീര്‍ക്കാന്‍, പിന്നെയും പിന്നെയും കൊതിതീരെ ചേര്‍ത്തുപിടിക്കാന്‍. എല്ലാ വര്‍ഷവും മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്.

അമ്മ സ്‌നേഹത്തെ പൂക്കളോടുപമിച്ച് ആഗോള തലത്തില്‍ പ്രത്യേക പൂക്കള്‍ സമ്മാനമായി നല്‍കുന്നത് വര്‍ഷങ്ങളായി നടത്തി വരുന്ന ഒന്നാണ്.  അമ്മ സ്‌നേഹത്തെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് പ്രത്യേകതരം പൂക്കളാണുള്ളത്. ‘റോസ്, വര്‍ണ്യപുഷ്പം, ലില്ലി, ഓര്‍ക്കിഡ്, അസാലിയ’ എന്നീ പൂക്കളാണിവ. ഇവ കൊണ്ട് പ്രത്യേകം തയാറാക്കിയ പൂച്ചെണ്ടുകളാണ് മാതൃദിനത്തില്‍ സമ്മാനിക്കുന്നത്. റോസ്,മഞ്ഞ എന്നീ നിറങ്ങളുള്ള റോസ്, ഇളം ചുവപ്പ് നിറമുള്ള വര്‍ണ്യ പുഷ്പം, വെളുത്ത ലില്ലി, ഇളം വയലറ്റ് ഓര്‍ക്കിഡ്, ഇളം റോസ് നിറത്തിലുള്ള അസാലിയ എന്നീ പൂക്കളാണ് മാതൃദിനത്തിനായി പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നത്.

Related Topics

Share this story