Times Kerala

നവാസ് ഷരീഫിനെതിരെ ഷൂവേറ്; വീഡിയോ വൈറല്‍

 

ലാഹോര്‍: മുന്‍ പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെതിരെ ഷൂവേറ്. ലാഹോറില്‍ ജാമിയ നയിമ യൂനിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് ശരീഫിനെതിരെ ഷൂവേറ് നടന്നത്. കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഖ്വജ ആസിഫിന് നേരെ സിയാല്‍കോട്ടില്‍ മഷിയെറിഞ്ഞ സംഭവം നടന്നിരുന്നു.

മുഫ്തി മുഹമ്മദ് ഹുസൈന്‍ നയീമിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്ന ശരീഫ്. വേദിയില്‍ അദ്ദേഹം പ്രസംഗിക്കാനായി ഏഴുന്നേറ്റതും സദസ്സിലിരുന്ന അജ്ഞാതന്‍ ഷൂവെറിയുകയായിരുന്നു. പെട്ടെന്നുള്ള ഷൂവേറില്‍ നവാസ് ഷെരീഫ് ഞെട്ടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് പ്രസംഗം ദീര്‍ഘിപ്പിക്കാതെ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് ഷരീഫ് വേദി വിട്ടു.

ഷരീഫിനെതിരെ ഷൂവെറിഞ്ഞയാളെ പരിപാടിക്കെത്തിയവര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ പരിപാടി നടക്കുന്ന ഹാളിലെത്തിയെന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. നേരത്തെ പി.എം.എല്‍എന്‍ പാര്‍ട്ടിയുടെ നേരെ അസാന്‍ ഇഖ്ബാലിന് നേരെ ഷൂവെറിഞ്ഞ സംഭവമുണ്ടായിരുന്നു.

Related Topics

Share this story