Times Kerala

ചരിത്രത്തില്‍ ആദ്യമായി ക്യൂബ വോട്ടിങ് ബൂത്തിലേക്ക്;രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ ഇന്ന വോട്ട് രേഖപ്പെടുത്തും

 

ഹവാന: ചരിത്രത്തില്‍ ആദ്യമായി ക്യൂബ വോട്ടിങ് ബൂത്തിലേക്ക്. കാസ്‌ട്രോ കുടുംബത്തിന് പുറത്ത് നിന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ ഇന്ന വോട്ട് രേഖപ്പെടുത്തും.

612 അംഗ ക്യൂബന്‍ ദേശീയ അസംബ്ലിയിലേക്കും പ്രദേശിക അസംബ്ലിയിലേക്കും ഒരേസമയത്താണ് വോട്ടെടുപ്പ് നടക്കുക. തുടര്‍ന്ന് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. നിലവില്‍ വൈസ് പ്രസിഡന്റായ മിഗ്വല്‍ ഡയസ് കാനെലിനാണ് കൂടുതല്‍ സാധ്യത.

നീണ്ട നാളത്തെ ഭരണത്തിന് ശേഷം ഫിദഗല്‍ കാസ്‌ട്രോ 2008ല്‍ അധികാരമൊഴിഞ്ഞ ശേഷം ചുമതലയേറ്റ സഹോദരന്‍ റൗള്‍ കാസ്‌ട്രോ 2018ല്‍ സ്ഥാനത്തു നിന്നും ഒഴിയാന്‍ തയ്യാറായതിനെത്തുടര്‍ന്നാണിത്.

Related Topics

Share this story