Times Kerala

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പേടിയാണെന്ന് രണ്ട് കുട്ടികളുടെ അമ്മ;കാരണം ഇതാണ്

 

സൗത്ത് വേല്‍സ്: കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിന് അമ്മമാര്‍ ഒരിക്കലും മടികാണിക്കാറില്ല. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് മുലയൂട്ടി കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തുന്നത് എന്നാണ് അമ്മമാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഒരമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പേടിയാണെന്നാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല സ്തനത്തിന്റെ വലിപ്പം മൂലം മുലയൂട്ടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടുമോ എന്നാണ് ഈ അമ്മയുടെ ഭയം.

26കാരിയായ റേച്ചല്‍ റ്യാന്‍ എന്ന യുവതിയെയാണ് ഈ ഭയം അലട്ടുന്നത്. തുടര്‍ന്ന് സ്തന വലുപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇവര്‍. ആറ് വയസുള്ള ലൈലയും അഞ്ച് വയസുള്ള ഒല്ലിയുമാണ് റേച്ചലിന്റെ മക്കള്‍. ഇവര്‍ക്ക് ജന്മം നല്‍കിയപ്പോള്‍ മുലയൂട്ടാന്‍ ഭയമായിരുന്നെന്നാണ് റേച്ചല്‍ പറയുന്നത്.

മാത്രമല്ല അമിത സ്തന വലുപ്പം കാരണം സമൂഹത്തില്‍ നിന്ന് പലപ്പോഴും ലൈംഗിക അതിക്രമങ്ങളും ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും റേച്ചല്‍ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ ബുദ്ധിമുട്ട് ആയതോടെയാണ് റേച്ചലിന്റെ മാതാപിതാക്കള്‍ 6000 പൗണ്ട് മുടക്കി ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങിയത്.

തുടര്‍ന്ന് നിങ്കളാഴ്ച ശസ്ത്രക്രിയ പൂര്‍ത്തിയായി. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും സ്തന വലുപ്പം കുറച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുമ്പോള്‍ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സ്തന വലുപ്പം കാരണം അവര്‍ക്ക് ശ്വാസം മുട്ടുമോ എന്നായിരുന്നു ഭയം. മാത്രമാല്ല പാല്‍ വളരെ വേഗം വരുന്നത് കുഞ്ഞുങ്ങള്‍ക്ക് വായില്‍ ഉള്‍ക്കൊള്ളാനാകാതെ വരുന്നുണ്ടായിരുന്നെന്നും റേച്ചല്‍ പറയുന്നു.

ആമിത സ്തന വലുപ്പം കാരണം തനിക്ക് നടുവ് വേദന സ്ഥിരമായി ഉണ്ടായിരുന്നു. ഇത് കാരണം കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നും യുവതി സങ്കടത്തോടെ പറഞ്ഞു. 14 വയസുമുതല്‍ റേച്ചലിന്റെ സ്തനം അമിതമായി വളര്‍ന്നിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Related Topics

Share this story