Times Kerala

ദുബായിയിൽ ദമ്പതികളെ കത്തിമുനയിൽ നിർത്തി കവർച്ച

 

ദുബായ്: ദുബായിയിൽ ദമ്പതികളെ കത്തിമുനയിൽ നിർത്തി കവർച്ച. 855,000 ദിർഹമാണ് ഇവർ കവർന്നത്. 2 ഏഷ്യൻ പൗരന്മാരാണ് ദമ്പതികളുടെ വീട്ടിൽ മോഷണം നടത്തിയത്. ദുബായ് ക്രിമിനൽ കോർട്ട് ഇവരെ 7 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു.

കള്ളന്മാർ ദമ്പതികൾ, അവരുടെ വീട്ടിൽ ഉണ്ടായിരുന്ന കുക്ക്, ഒരു ക്ലീനർ എന്നിവരെയാണ് കത്തിമുനയിൽ നിർത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നത്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് കള്ളന്മാർ ഭീഷണി മുഴക്കുകയും ചെയ്തു.

 

തുടർന്ന് പണം കൈക്കലാക്കിയ ഇവർ ഈ പണം നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി മറ്റ് 3 ഏഷ്യൻ പൗരന്മാരെ ഏൽപ്പിച്ചു. ഇവരിൽ നിന്നാണ് മോഷ്ടിച്ച പണം പോലീസ് പിടികൂടിയത്. മോഷ്ടിച്ച തുകയിൽ നിന്നും 700,000 ദിർഹം പിടിച്ചെടുക്കാൻ ഇവർക്കായി

Related Topics

Share this story