വെഞ്ഞാറമൂട്ടിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 50മീറ്റർ അകലെ; മൃതദേഹം ആദ്യം കണ്ടത് മകൾ; മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്
വെഞ്ഞാറമൂട്: 40കാരിയായ വീട്ടമ്മയുടെ മൃതദേഹം റബ്ബര്പ്പുരയിടത്തില് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീട്ടിൽ നിന്നും 50 മീറ്റർ മാത്രം അകലെയാണ് പട്ടാപകൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാനെത്തിയത്.നാഗരുകുഴി പാലാംകോണം വട്ടക്കരികത്തു വീട്ടില്‍ മുരളിയുടെ ഭാര്യ ഓമന(40)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മരിച്ച ഓമനയുടെ മകൾ ആണ് മൃതദേഹം കണ്ടത്.
ഉച്ചയ്ക്ക് രണ്ടു മണി വരെ ഓമന വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഉറങ്ങാന്‍ കിടന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന മൊഴി.മകൾ ഉണര്‍ന്ന ശേഷം അമ്മയെ കാണാതായപ്പോള്‍ പരിസരത്ത് അന്വേഷിച്ചപ്പേഴാണ് മൃതദേഹം കണ്ടതെന്നും മൊഴി കൊടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട് എസ്.ഐ. മധുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി സി.ഐ. വിജയരാഘവന് പറഞ്ഞു. സജിത്, സചിത്ര എന്നിവര്‍ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ച സംസ്കരിക്കും.