Times Kerala

എന്റെ കുളി വീഡിയോ 600 മില്യൺ ആളുകൾ കണ്ടു.!! സന്തോഷം പങ്കുവച്ചു നടി ഉർവശി റൗട്ടേല

 
എന്റെ കുളി വീഡിയോ 600 മില്യൺ ആളുകൾ കണ്ടു.!! സന്തോഷം പങ്കുവച്ചു നടി ഉർവശി റൗട്ടേല

ഒരുപാട് ആരാധകർ ഉള്ള ബോളിവുഡ് നടിയാണ് ഉർവശി റൗട്ടേല. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ഫോളോ ചെയ്യുന്ന താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുന്നത് അതിലൂടെയാണ്. അനിൽ ശർമ്മ സംവിധാനം ചെയ്ത സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ചിത്തത്തിലൂടെയാണ് ഉർവശി അഭിനയരംഗത്തേക്ക് വരുന്നത്.

ഇപ്പോഴിതാ ‘സനം റേ’ എന്ന ഉർവശി അഭിനയിച്ച ചിത്രത്തിലെ ഒരു ഗാനം 600 മില്യൺ ആളുകൾ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.  താരം ഗ്ലാമർ വേഷത്തിൽ തിളങ്ങിയ പാട്ടിൽ കുളിക്കുന്ന രംഗമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗാനരംഗം പല വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

ലോക്ക് ഡൌൺ ഈ സമയത്ത് അത് വീണ്ടും ഷെയർ ചെയ്തതിന് ആളുകൾ മോശം കമന്റുകൾ ഇടുന്നുണ്ട്. കോവിഡ് ഭീതിയിൽ നിൽക്കുമ്പോൾ ഇത്തരം വിഡിയോകൾ ഷെയർ ചെയ്യരുതെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ പിന്തുണ നൽകിയ എല്ലാവർക്കും താരം നന്ദി പറഞ്ഞു.

Related Topics

Share this story