Times Kerala

മണിരത്‌നം ചിത്രത്തില്‍ അപ്പാനി രവി

 

ചെന്നൈ: മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാറര്‍ ചിത്രം ചെക്കാ ചിവാന്താ വാനത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങി അങ്കമാലി ഡയറീസ് താരം ശരത്ത് കുമാര്‍ (അപ്പാനി രവി) . ശരത് കുമാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.സിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. അഭിനയ ജീവിതത്തിന്റെ ആദ്യ വര്‍ഷം തന്നെ ഈ അവസരം ലഭിച്ചതിലുള്ള തന്റെ സന്തോഷവും ശരത് പോസ്റ്റിലൂടെ പങ്കുവെച്ചു. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

Related Topics

Share this story