Times Kerala

അമിതമായി സ്വയംഭോഗം ചെയ്യുന്നത് നിര്‍ത്താനുള്ള വഴികള്‍.!!

 
അമിതമായി സ്വയംഭോഗം ചെയ്യുന്നത് നിര്‍ത്താനുള്ള വഴികള്‍.!!

സ്വയംഭോഗത്തിനായി ഒരാള്‍ നിര്‍ബന്ധിതനായി മാറുന്നുവെങ്കില്‍ ഒരു പക്ഷെ അത് ഒരു പ്രശ്‌നമായി മാറിയേക്കാം. ഇങ്ങനെയെങ്കില്‍ സ്വയംഭോഗം ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് പോകാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

ചില സന്ദര്‍ഭങ്ങളിലൊക്കെ സ്വയംഭോഗം നെഗറ്റീവ് വികാരങ്ങളിലേക്ക് നനയിക്കും ചിലപ്പോഴൊക്കെ പ്രതികൂലമായി ബാധിക്കാം. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അപ്പോള്‍ തന്നെ സ്വയംഭോഗത്തില്‍ നിന്നും പിന്മാറണം. സ്വയംഭോഗത്തിനായി ജോലിയില്‍ ശ്രദ്ധിക്കാതെ വരികയോ ഒരു വ്യക്തി മറ്റുള്ളവരുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുകയോ ചെയ്താല്‍ ഇവയൊക്കെ പ്രശ്‌നമാണ്. മയമായി എന്ന് പറയാം.

പതിവായി സ്വയംഭോഗം ചെയ്യുന്നത് ചിലപ്പോഴൊക്കെ ചര്‍മ്മത്തില്‍ അസ്വസ്ഥതയ്ക്കും ലിംഗത്തിന്റെ വീക്കത്തിനും കാരണമാകും. ഇങ്ങനെയാണെങ്കില്‍ സ്വയംഭോഗം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. അശ്ലീലം കാണുന്നത് സ്വയംഭോഗം ചെയ്യാനുള്ള ആഗ്രഹം കൂട്ടും. അതിനാല്‍ അശ്ലീല സിനിമകള്‍, ചിത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവ ഒഴിവാക്കണം.

ഇന്ന് അശ്ലീല ഉള്ളടക്കം ലഭിക്കാന്‍ വളരെ എളുപ്പമാണ്. അതിനാല്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്തും ഫില്‍ട്ടറുകള്‍ ഉപയോഗിച്ചും മറ്റും അത്തരം ഉള്ളടക്കത്തിലേക്ക് എത്തിപ്പെടുന്നത് നിയന്ത്രിക്കാന്‍ കഴിയും.

ഊര്‍ജം മറ്റ് വഴികളിലൂടെ ഉപയോഗപ്പെടുത്തി സജീവമായിരിക്കുക. പുതിയ ഹോബികള്‍ തുടങ്ങുകയോ പുതിയ സ്‌കില്ലുകള്‍ പരിശീലിക്കുകയോ ചെയ്യുക. പുതിയ ലക്ഷ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് ഒരു വ്യക്തിയെ അയാളുടെ ഊര്‍ജം പുനര്‍ കേന്ദ്രീകരിക്കുന്നതിനും മറ്റുള്ള കാര്യങ്ങളില്‍ ആവേശം കണ്ടെത്താനും പൂര്‍ത്തീകരിക്കാനും സഹായിക്കും.

സ്വയംഭോഗം ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ ലൈംഗികതയില്‍ വിദഗ്ധനായ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാം. ഒബ്‌സസീവ്കംപ്ലസീവ് ഡിസോര്‍ഡര്‍ പോലുള്ളപ്രശ്‌നങ്ങള്‍ അടിസ്ഥാന പ്രശ്‌നമായിരിക്കാം. ഒരു തെറാപ്പിസ്റ്റുമായോ സൈക്കോളജിസ്റ്റുമായോ സംസാരിക്കുന്നത് നല്ലതാണ്.

പിരിമുറുക്കം കുറക്കാനും ഊര്‍ജം പോസിറ്റീവായി ഫോക്കസ് ചെയ്യുന്നതിനും ഫലപ്രദമായ മാര്‍ഗമാണ് വ്യായാമം. ഓട്ടം, നീന്തല്‍, ഭാരോദ്വഹനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശരീരത്തെ ശക്തിപ്പെടുത്തുകയും സ്വസ്തിയെ പ്രോത്സാഹിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും. സന്തോഷത്തോടെയും കൂടുതല്‍ ശാന്തതയോടെയും ഇരിക്കുന്നത് ഇടയ്ക്കിടെ സ്വയംഭോഗം ചെയ്യാനുള്ള പ്രേരണ കുറയ്ക്കും.

പല കാരണങ്ങള്‍ കൊണ്ട് സ്വയംഭോഗം നിര്‍ബന്ധിതമായേക്കാം. ഉദാഹരണത്തിന്, ചികിത്സയില്ലാത്ത മാനസികാരോഗ്യ അവസ്ഥകള്‍, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ലൈംഗികതയെക്കുറിച്ചുള്ള നിയന്ത്രിത കാഴ്ചപ്പാടുകള്‍, മോശം ലൈംഗിക ആശയവിനിമയം അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക ആവിഷ്‌കാരത്തിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍, സാംസ്‌കാരികവും മതപരവുമായ പ്രശ്‌നങ്ങള്‍, ഇവയൊക്കെ സ്വയംഭോഗത്തിന് നിര്‍ബന്ധിതമാകുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

അതേസമയം, വിശ്വസനീയമായ ഒരു കൂട്ടം ആളുകളുടെ പിന്തുണ ലഭിക്കുന്നത് ചില ആളുകള്‍ക്ക് ശീലം ശമിപ്പിക്കാന്‍ സഹായകരമാകും. ഒരു പിന്തുണാ ഗ്രൂപ്പ് കണ്ടെത്തുന്നത് അവര്‍ക്ക് ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനും പോസിറ്റീവ് തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും ആവശ്യമായ ഇടം നല്‍കും. തുറന്നുപറച്ചില്‍ നിര്‍ബന്ധിത സ്വയംഭോഗവുമായി ബന്ധപ്പെട്ട കുറ്റബോധം അല്ലെങ്കില്‍ നാണക്കേട് എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും.

Related Topics

Share this story