Times Kerala

“മിറർ ഓഫ് റിയാലിറ്റി” അമേരിക്കയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക്

 
“മിറർ ഓഫ് റിയാലിറ്റി” അമേരിക്കയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക്

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി” എന്ന മലയാളം ഷോർട്ട് ഫിലിം അമേരിക്കയിലെ എൻഫൊക്കെ യുനിഡോസ്‌ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്‌ക്ക് തിരഞ്ഞെടുത്തു. അമേരിക്കയിലെ കാബോ റോജോയിൽ മെയ് അഞ്ചിനാണ് മേള നടക്കുന്നത്. മുൻപ് ഷോർട്ടഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് നോമിനേഷൻ ലഭിച്ചിരുന്നു.

മദ്യപാനത്തിന് അടിമയായ ഒരു യുവാവ് തനിച്ചിരുന്ന് മദ്യപിക്കുബോൾ കണ്ണാടിയിലൂടെ മദ്യപാനത്തിന്റെ അനന്തര ഫലങ്ങൾ അവന്റെ ഭാവനയിൽ കാണുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് “മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. അരുൺ കുമാർ പനയാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.

സംവിധായകൻ തന്നെയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഈ ഹൃസ്വചിത്രം നിർമ്മിച്ചിരിയ്‌ക്കുന്നത്. ചിത്രം ഇക്കഴിഞ്ഞ മാർച്ച് 20 ന് ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്‌തിരുന്നു. 2016 ൽ പൂർത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് ചില കാരണങ്ങളാൽ വൈകുകയായിരുന്നു.

Related Topics

Share this story