Times Kerala

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി

 

പാരിസ്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി.

 

ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലാണ് ഈ സ്ഥാനമാറ്റം. ഇതാദ്യമായാണ് ബെസോസ് ലോക സമ്പന്നരില്‍ ഒന്നാമനാകുന്നത്. 112 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തിയെന്ന് ഫോബ്‌സ് പറയുന്നു.  യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ ട്രംപിന്റെ സ്ഥാനത്തിലും ഇടിവുണ്ടായി. കഴിഞ്ഞതവണത്തെ പട്ടിക പ്രകാരം 544ാം സ്ഥാനത്തായിരുന്ന ട്രംപ് 766ാം സ്ഥാനത്തായി. 3.1 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി.

119 ഇന്ത്യക്കാര്‍ ഫോബ്‌സിന്റെ സമ്പന്ന പട്ടികയിലുണ്ട്. ഇതില്‍തന്നെ 18 പേര്‍ പുതുമുഖങ്ങളാണ്. മലയാളിയായ എംഎ യൂസഫലി 388ാം സ്ഥാനത്തുണ്ട്. അഞ്ച് ബില്യണ്‍ ഡോളറാണ് യുസഫലിയുടെ ആസ്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്കാരന്‍. 19ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ആസ്തി 18.5 ബില്യണ്‍ ഡോളര്‍. അസിം പ്രേംജി(സ്ഥാനം 58), ലക്ഷ്മി മിത്തല്‍(62), ശിവ് നാദാര്‍ (98), ദിലിപ് സംഘ് വി(115) തുടങ്ങിയവര്‍ സമ്പന്നരായ ഇന്ത്യക്കാരില്‍ മുന്നിട്ടുനില്‍ക്കുന്നു.

Related Topics

Share this story