Times Kerala

ബച്ചനെ കാണാന്‍ കുട്ടി നടത്തിയ സാഹസം

 

മുംബൈ: ആരാധകരെ കാണാന്‍ മാസത്തിലോ ആഴ്ചയിലോ ഒരു ദിവസം മാറ്റി വെയ്ക്കാറുണ്ട് അമിതാഭ് ബച്ചന്‍. നൂറു കണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ ഓരോ തവണയും എത്തുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ബച്ചനെ കാണാന്‍ വന്ന ആരാധകരില്‍ ഒരാള്‍ കണ്ണുവെട്ടിച്ച് അകത്തു കയറി. ബച്ചന്‍ തന്നെയാണ് തന്നെ കാണാന്‍ അകത്ത് കയറിയ കുട്ടി ആരാധികയെക്കുറിച്ച് പറഞ്ഞത്. ആരാധികയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.ആള്‍ക്കൂട്ടത്തെയും, ഗേറ്റും കടന്ന് ഈ ധീര അകത്തു കടന്നു, ഒരു കൈവീശലിനായി. എന്ന ക്യാപ്ഷനോടെ ബച്ചന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

Related Topics

Share this story