Times Kerala

കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കണം: ജില്ലാ പോലീസ് മേധാവി

 

കുട്ടികള്‍ പലപ്പോഴും തങ്ങളുടേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്നും അവരുടെ നഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.  കുറ്റവാളികളെ ഒതുക്കുകയല്ല അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ പോക്‌സോ മാധ്യമ ശില്പശാലയില്‍ നടത്തിയ പൊതുസംവാദത്തില്‍  മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ അധ്യക്ഷത  വഹിച്ചു. ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ് ബോസ് മുഖ്യപ്രഭാഷണം നടത്തി.       കോളമിസ്റ്റും സാമൂഹികപ്രവര്‍ത്തകനുമായ നാരായണന്‍ പേരിയ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, ചൈല്‍ഡ്‌ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍ എന്നിവര്‍  സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും സണ്ണിജോസഫ് നന്ദിയും പറഞ്ഞു.

 

 

Related Topics

Share this story