Times Kerala

മാർത്താണ്ഡവർമയുടെയും തിരുവിതാംകൂറിന്റെയും ചരിത്ര കഥകള്‍ക്ക് ദൃശ്യവിസ്മയമൊരുക്കാൻ ഹോളിവുഡിൽ നിന്നും അവതാർ ടീം എത്തുന്നു

 

മാർത്താണ്ഡവർമയുടെയും തിരുവിതാംകൂറിന്റെയും ചരിത്ര കഥകളിലൂടെ പ്രേക്ഷകർ സഞ്ചരിക്കാനൊരുങ്ങുമ്പോൾ ചിത്രത്തിന് ദൃശ്യവിസ്മയമൊരുക്കാൻ ഹോളിവുഡിൽ നിന്നും അവതാർ ടീമെത്തുന്നു. സാക്ഷാൽ ചക് കോമിസ്കി ‘ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ കിങ് ഓഫ് ട്രാവൻകൂർ ‘ എന്ന ബൃഹത് ചിത്രത്തിന്റെ ഭാഗമായി കാഴ്ചയുടെ വസന്തമൊരുക്കാനൊരുങ്ങുകയാണ്.

മുതിർന്ന സംവിധായകൻ കെ.മധുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘മാർത്താണ്ഡവർമ്മ ‘യുടെ വിഷ്വൽ ഇഫക്റ്റ് ടീമിന് നേതൃത്വം നൽകുക ‘അവതാറിനും ജാക്കിച്ചാൻ ചിത്രങ്ങൾക്കും വിഷ്വൽ ഇഫക്റ്റ്സ് മികവ് നൽകിയ അതേ കരങ്ങൾ തന്നെ .ചക് കോമിസ്കി ആദ്യമായാണ് പൂർണമായും ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്, മുമ്പ് ഷാരൂഖ് ഖാന്റെ ഡോൺ 2 വിൽ ചക് കോമിസ്കി ഭാഗികമായി പ്രവർത്തിച്ചിരുന്നു.

ബാഹുബലിയിൽ പൽവാൽദേവനായി തിളങ്ങിയ റാണാ ദഗ്ഗുബട്ടിയാണ് മാർത്താണ്ഡവർമയായി വേഷമിടുന്നത്.വൻ ബജറ്റിലൊരുങ്ങുന്ന സിനിമയിൽ റാണക്കൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കും . മാത്രമല്ല നാലുഭാഷകളിലായി ബഹുഭാഷാ ചിത്രമായാണ് മാർത്താണ്ഡ വർമ്മ എത്തുന്നത് .നീണ്ട വർഷത്തെ ഗവേഷണങ്ങൾക്കൊടുവിൽ തിരക്കഥാകൃത്ത് റോബിൻ തിരുമല തിരക്കഥ ഒരുക്കിയ ചിത്രം രണ്ട് ഭാഗങ്ങളിലായി സ്ക്രീനിലെത്തും.” ധർമ്മരാജയാണ് ” തുടർചിത്രം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, കീരവാണി സംഗീതവും, പീറ്റർ ഹെയ്ൻ ആക്ഷനും, ശ്രീകർ പ്രസാദ് എഡിറ്റങ്ങും, ആർ.മധി ക്യാമറയും, സെവൻ ആർട്സ് മോഹൻ ലൈൻ പ്രൊഡ്യൂസറും, പ്രസാദ് കണ്ണൻ മീഡിയാ കണ്ടന്റ് കൺസൾട്ടന്റായും പ്രവർത്തിക്കുന്നു.

ത്രീ ഡി വിഷ്വൽ ഇഫക്റ്റ് സെപഷലിസ്റ്റായും വി. എഫ്. എക്സ്. സൂപ്പർ വൈസറായും ലോക പ്രശസ്തി ആർജിച്ച ചക് കോമിസ്കിയെ ഇന്ത്യയിൽ എത്തിക്കുന്നത് പ്രശസ്‌ത 3 ഡി അനിമേറ്ററും വി.എഫ്.എക്സ് വിദഗ്ധനായ ഫോളിയോ സ്റ്റുഡിയോ സാരഥി ജീമോൻ പുല്ലേലി ആണ്.ഇവർ ഒരുമിച്ചാണ് മാർത്താണ്ഡ വർമ്മയിൽ ദൃശ്യ വിസ്മയങ്ങൾ ഒരുക്കുക

Related Topics

Share this story