chem

സിറിയയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 32 മരണം

ബെയ്റുട്ട്: സിറിയില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 32 പേര്‍ മരിച്ചു. 26 യാത്രികരും ആറ് വിമാന ജീവനക്കാരുമാണ് മരിച്ചവര്‍.

ഹെമീമിം നാവികത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

You might also like

Comments are closed.