Times Kerala

ഗര്‍ഭിണിയാണെന്നറിയാതെ പെണ്‍കുട്ടി പ്രസവിച്ചു

 

21 കാരിയായ ഷാരറ്റ് തോംസണ് അറിയില്ലായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന്. പ്രസവ ശേഷമാണ് താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് തന്നെ ഇവര്‍ അറിയുന്നത്. സ്ഥിരമായി പിരീഡ്‌സും ഇവര്‍ക്ക് വരാറുണ്ടായിരുന്നു. വയറ് വീര്‍ത്തതുമില്ല.

ശക്തമായ ബ്ലീഡിങ്ങിനെത്തുടര്‍ന്ന് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോവുകയാണന്ന് ഈ 21 കാരി മനസിലാക്കിയത്. ഒരു മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. മോളി എന്നാണ് കുഞ്ഞിന് പേരിട്ടത്. കുഞ്ഞിന് ഇപ്പോള്‍ രണ്ട് വയസായി.താന്‍ അമ്മയായി എന്ന് തനിക്ക് അപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് ഷാരറ്റ് പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അമ്മയാകുക എന്നത് പേടിപ്പെടുത്തുന്ന സംഭവമാണെന്നും ഷാരറ്റ് പറയുന്നു.എന്തായാലും മോളിയെ കിട്ടിയതില്‍ താന്‍ സന്തോഷവതിയാണ്.

കാമുകനില്‍ നിന്നാണ് ഷാരറ്റ് ഗര്‍ഭിണിയായത്. എന്നാല്‍ ഗര്‍ഭിണിയായ സമയത്ത് തനിക്ക് വയറ് കൂടുകയോ ഭാരം വെയ്ക്കുകയോ ചെയ്തില്ലെന്ന് ഷാരറ്റ് പറഞ്ഞു.താന്‍ പ്രസവശേഷം അമ്മയെ വിളിച്ച് തനിക്ക് കുഞ്ഞ് ജനിച്ച കാര്യം പറഞ്ഞപ്പോള്‍ അവരും വിശ്വസിച്ചില്ല. രണ്ട് ദിവസം മുമ്പ് വരെ അവരെന്നെ കണ്ടിരുന്നു ഷാരറ്റ് പറയുന്നു.

Related Topics

Share this story