Times Kerala

സംസ്ഥാനത്ത്‌ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

 
സംസ്ഥാനത്ത്‌ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി; കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്ട്‌സ്‌പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സാഹചര്യം പൂര്‍ണമായി വിലയിരുത്തി മെയ് മൂന്നിന്‌ പുതിയ തീരുമാനത്തിലേക്ക് പോകേണ്ടതുണ്ടെന്നും റെഡ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ തെങ്ങ് വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story