Nature

ഓ​സ്ക​ർ പു​ര​സ്കാ​രം അ​ടി​ച്ചു​മാ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ൽ

ലോ​സ് ആ​ഞ്ച​ല​സ്: മി​ക​ച്ച ന​ട​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം അ​ടി​ച്ചു​മാ​റ്റി​യ ആ​ൾ അ​റ​സ്റ്റി​ൽ. ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓ​സ്ക​ർ ശി​ൽ​പ​മാ​ണ് ബ്ര​യാ​ന്‍റ് അ​ടി​ച്ചു​മാ​റ്റി​യ​ത്. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​നു ശേ​ഷം ന​ട​ന്ന ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യാ​ണ് സം​ഭ​വം. ശി​ൽ‌​പം കൈ​ക്ക​ലാ​ക്കി​യ ബ്ര​യാ​ന്‍റ് ഇ​തു​മാ​യി ഫേ​സ്ബു​ക്ക് ലൈ​വി​ൽ എ​ത്തി. പു​ര​സ്കാ​ര ജേ​താ​ക്ക​ൾ പ​ല​രു​മാ​യി ചേ​ർ​ന്ന് ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്യു​ക​യും ചെ​യ്തു.

ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​താ​ണ് ബ്ര​യാ​ന്‍റ് പി​ടി​യി​ലാ​കാ​ൻ കാ​ര​ണ​മാ​യ​ത്. അ​ത്താ​ഴ വി​രു​ന്നി​നി​ടെ മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ മേ​ശ​പ്പു​റ​ത്തു​നി​ന്നും ബ്ര​യാ​ന്‍റ് ഓ​സ്ക​ർ അ​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണേ​ഴ്സ് ബാ​ളി​ലെ പ​രി​പാ​ടി​ക്ക് ടി​ക്ക​റ്റ് എ​ടു​ത്താ​ണ് ബ്ര​യാ​ന്‍റ് എ​ത്തി​യ​ത്. ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ 20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ജാ​മ്യ​ത്തി​ൽ​വി​ട്ടു. അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.