Times Kerala

പ്രശസ്ത മോഡലിനെ കഴുത്തറുത്തു കൊന്ന ശേഷം ഭര്‍ത്താവ് ബഹുനില കെട്ടിടത്തില്‍ നിന്നു ചാടി: ഇവരുടെ ചോരക്കുഞ്ഞിനെ സമീപത്തെ മുറിയില്‍ നിന്നു കണ്ടെത്തി

 

പ്രശസ്ത മോഡലിനെ ഭര്‍ത്താവു കഴുത്തറുത്തു കൊന്നു. തുടര്‍ന്ന് ഇയാള്‍ ബഹുനില കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യക്കു ശ്രമിച്ചു.മോളോഡോവന്‍ മോഡലായ അനസ്താസിയ സിസാറ്റിയാണു ഭര്‍ത്താവിന്റെ കൈകളാല്‍ ദാരുണമായി കൊല്ലപ്പെട്ടത്.

31 കാരിയായ മോഡല്‍ 20 ദിവസം മുമ്പായിരുന്നു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹമോചിതനായ ദന്തഡോക്ടറെ വിവാഹം കഴിച്ചത്.

റൊമാനിയയിലെ സെക്‌സിയായ രണ്ടാമത്തെ മോഡലായിരുന്നു ഇവര്‍. ദുബായില്‍ നിരവധി സ്‌റ്റേജ് ടെലിവിഷന്‍ പരിപാടികളുടെ അവതാരക കൂടിയാണ് അനസ്താസിയ.
എന്നാല്‍ കൊലപാതകത്തിനു പിന്നിലെ കാരണം എന്താണ് എന്നു വ്യകതമായിട്ടില്ല. ഇവരുടെ 20 ദിവസം പ്രായമായ കുഞ്ഞിനെ അടുത്ത മുറിയില്‍ നിന്നും കണ്ടെത്തി.

Related Topics

Share this story