Times Kerala

‘പൊന്‍മകള്‍ വന്താല്‍’ ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു..!; മെയ് ആദ്യ വാരം  ആമസോണ്‍ പ്രൈമില്‍

 
‘പൊന്‍മകള്‍ വന്താല്‍’ ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു..!; മെയ് ആദ്യ വാരം  ആമസോണ്‍ പ്രൈമില്‍

ജ്യോതിക നായികയായെത്തുന്ന പുതിയ ചിത്രമാണ്   ‘പൊന്‍മകള്‍ വന്താല്‍’. ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു. മെയ് ആദ്യ വാരം മുതലാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്. തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമ ഒടിടി റിലീസിനൊരുങ്ങുന്നത്.

മാര്‍ച്ച് 27-നായിരുന്നു പൊന്‍മകള്‍ വന്താല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയാണ് ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നത്.

Related Topics

Share this story