Times Kerala

പണി പൂര്‍ത്തിയാക്കി രാത്രി തുറന്ന റോഡ് രാവിലെ കെ.എസ്.ഇ.ബി കുത്തിപ്പൊളിച്ചു;പ്രതിഷേധം ശക്തം 

 

പറവൂര്‍: പറവൂരില്‍ ഒരാഴ്ച നീണ്ട ഗതാഗതക്കുരുക്കിന് ഇടവരുത്തി പണിതീര്‍ത്തു വ്യാഴാഴ്ച രാത്രി ഗതാഗതത്തിന് തുറന്ന റോഡ് വെള്ളിയാഴ്ച രാവിലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി കുത്തിപ്പൊളിച്ചു. പുതിയ പോസ്റ്റ്‌ ഇടാന്‍ വേണ്ടിയായിരുന്നു ഇത്.തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി എത്തി. തൊട്ടുപിറകെ പി.ഡബബ്ല്യു.ഡി., കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ തമ്മില്‍ നടുറോഡില്‍ വാക്പയറ്റും നടന്നു.

ദേശീയപാത 17-ല്‍ പറവൂരില്‍നിന്ന് കൊടുങ്ങല്ലൂര്‍ക്കു പോകുന്ന വണ്‍വേ റോഡായി ഉപയോഗിക്കുന്ന കോണ്‍വെന്റ് റോഡിലാണ് സംഭവം.

Related Topics

Share this story