Times Kerala

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞതായി റിപ്പോർട്ട്.!

 
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞതായി റിപ്പോർട്ട്.!

സൗത്ത് പോള്‍: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കണക്കാക്കുന്ന അന്റാർട്ടിക്ക ‘എ 68’ ന്റെ വലുപ്പം കുറഞ്ഞതായി റിപ്പോർട്ട്. 2017 ജൂലൈ മുതൽ 5100 സ്വകയർ കിലോമീറ്റർ വലിപ്പമുള്ള ഈ മഞ്ഞുമല അന്റാർട്ടിക്കയിൽ നിന്ന് വിട്ട് മാറി സമുദ്രോപരിതലത്തിൽ ഒഴുകി നടക്കുന്ന രീതിയിലായിരുന്നു ഗവേഷകർ കണ്ടെത്തിയത്.

എന്നാൽ, അടുത്തിടെ അന്റാർട്ടിക്ക് ഉപദ്വീപിന് വടക്ക് ഭാഗത്തേക്കായി ഒഴുകുന്ന നിലയിലാണ് ഈ മഞ്ഞുമലയെ കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിൽ, മഞ്ഞു മലയുടെ വലിയ ഭാഗങ്ങൾ പൊട്ടി പോകുന്നത് ‘എ 68’ ന്റെ അവസാനത്തിന് തന്നെ കാരണമായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദനായ ഗവേഷകൻ പ്രൊഫസർ ആൻഡ്രിയ ലൂക്കമാൻ വ്യക്തമാക്കുന്നത്. മഞ്ഞു മലയുടെ തകർന്ന ഭാഗങ്ങൾ സമുദ്രത്തിൽ വർഷങ്ങളോളം കാണുമെന്നും അദ്ദേഹം പറയുന്നു.

വ്യാഴാഴ്ച നടന്ന മഞ്ഞുമലയുടെ റഡാർ ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. യൂഎസ് നാഷണൽ ഐസ് സെന്ററിന്റെ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മഞ്ഞുമലയ്ക്ക് എ 68 എന്ന് പേര് നൽകിയത്.

Related Topics

Share this story