Times Kerala

ഹോളിയുടെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തി അമ്പരപ്പിച്ച് എയര്‍ ഹോസ്റ്റസുമാര്‍. വീഡിയോ വൈറലാകുന്നു

 

ഹോളിയുടെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തി ഏവരെയും അമ്പരപ്പിച്ച് എയര്‍ ഹോസ്റ്റസുമാര്‍. സ്‌പൈസ്‌ജെറ്റിലെ എയര്‍ഹോസ്റ്റസുമാരാണ് ഹോളിയുടെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തിയത്.

ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞപ്പോഴായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ ഫ്‌ളാഷ് മോബ്. ഓറഞ്ച് യൂണിഫോമണിഞ്ഞ യുവതികളും കറുത്ത സ്യൂട്ടണിഞ്ഞ യുവാക്കളും നൃത്തച്ചുവടുകളുമായെത്തിയപ്പോള്‍ യാത്രക്കാരും ആവേശത്തിലായി.

സീറ്റിലിരുന്ന പലരും കൈയ്യടിച്ച് ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പലര്‍ക്കും എയര്‍ഹോസ്റ്റസുമാര്‍ക്കൊപ്പം നൃത്തം ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും സ്ഥലപരിമിതി പ്രശ്‌നമായി.

രണ്ടര മിനിറ്റോളം നീണ്ടുനിന്ന നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

Related Topics

Share this story