Times Kerala

ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക്

 

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് വരുന്നു. ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്സ്ബുക്ക് ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ നിങ്ങളറിയാതെ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കുന്ന ഈ പുതിയ സംവിധാനമെന്ന്ാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ സ്വകാര്യതയ്ക്ക് വേണ്ടി ഫെഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒരു ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് വ്്യക്തമാക്കിയിരുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കുന്നത്.ചിത്രങ്ങളുടെ ദുരുപയോഗം തടയാന്‍ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നത്.

Related Topics

Share this story