Times Kerala

ഒരു ദിവസം ഈ സ്ത്രീ നല്‍കുന്നതിന് ആറര ലിറ്റര്‍ മുലപ്പാല്‍

 

രണ്ടു കുട്ടികളുടെ അമ്മയാണ് എലിസബത്ത്. ആറു ലിറ്റര്‍ പാലാണ് എലിസബത്തിന്റെ സ്തനങ്ങളില്‍ നിന്നു ദിവസവും ഉണ്ടാകുന്നത്. തന്റെ കുഞ്ഞിനു വേണ്ടതിലും എത്രയോ അധികമായിരുന്നു ഇത്. ഹൈപ്പര്‍ ലാക്‌റ്റേഷന്‍ സിന്‍ഡ്രോം ആണ് ഇത്തരം ഒരു അവസ്ഥയ്ക്കു കാരണം. എന്നാല്‍ തന്റെ പാല്‍ വെറുതെ കളയാന്‍ ഇവര്‍ തയാറല്ല. പകരം മുലപ്പാല്‍ ഇല്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഇവര്‍ ഇതു ദാനം ചെയ്യും.

തന്റെ ബ്ലെഡ് ഗ്രൂപ്പ് വളരെ റെയര്‍ ആണ് അതു കൊണ്ടു സ്ഥിരമായി ബ്ലെഡ് ഡൊണേറ്റ് ചെയ്യുമായിരുന്നു. അതേ രീതി തന്നെ മുലപ്പാലിന്റെ കാര്യത്തിലും പിന്തുടരുന്നു എന്ന് മാത്രം എന്ന് ഇവര്‍ പറയുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങള്‍ക്കാണ് എലിസബത്ത് തന്റെ പാല് എത്തിച്ചു നല്‍കുന്നത്. ഇതിനായി മാത്രം മൂന്നു പ്രത്യേക തരം ഫ്രീസറുകളാണ് ഇവര്‍ തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

പാല്‍ സൂക്ഷിക്കുന്ന ബാഗ്, ബ്രസ്റ്റ് പംബ്, ഡിസ്‌പോസിബിള്‍ പാഡ്‌സ് തുടങ്ങി പാലിന് ആവശ്യക്കാര്‍ എത്തുന്നതു വരെയുള്ള കാര്യങ്ങള്‍ എലിസബത്ത് തനിയേയാണു നോക്കുന്നത്. ഓരോ മൂന്നു മാസത്തിലും മുലപ്പാല്‍ ശേഖരിക്കാനുള്ള ഉപകരണവും അവ സൂക്ഷിക്കുന്ന ഉപകരണങ്ങളും മാറ്റി വാങ്ങും. പായ്ക്കിങ് വരെയുള്ള ഘട്ടങ്ങള്‍ അതീവ വൃത്തിയായാണു ചെയ്യുന്നത്.

ഒരു സമയം മൂന്നു സ്‌റ്റെറിലൈസറുകളും പത്തു ബ്രസ്റ്റ് പംമ്പുകളും ഉപയോഗിക്കും. പങ്കുവയ്ക്കാന്‍ പറ്റിയ അനുഗ്രഹം ലഭിച്ച അമ്മയാണു താന്‍ എന്നാണ് ഈ കാര്‍മ്മത്തെക്കുറിച്ച് എലിസബത്ത് സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ മുലപ്പാല്‍ ദാനം ചെയ്തു വരുന്നു. ഒരു ഔണ്‍സിന് ഒരു ഡോളര്‍ എന്ന് നിലയ്ക്കാണു മില്‍ക്ക് ബാങ്കുകള്‍ എലിസബത്തിന്റെ കൈയി നിന്ന് മുലപ്പാല്‍ ശേഖരിക്കുന്നത്.

Related Topics

Share this story