Times Kerala

ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന സൂചനയുമായി ഓസ്ട്രേലിയന്‍ നായകന്‍

 
ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന സൂചനയുമായി ഓസ്ട്രേലിയന്‍ നായകന്‍

സിഡ്നി: ഈ വർഷം നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന സൂചനയുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് മൂന്ന് മാസമെങ്കിലും നീട്ടിവെച്ചേക്കാമെന്ന് ഫിഞ്ച് പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ ആയിരുന്നു ലോകകപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊവിഡ് ഭീഷണി ഒഴിയാത്ത പശ്ചാത്തലത്തില്‍ ലോകകപ്പ് ഒരു മാസമോ രണ്ട് മാസമോ മൂന്ന് മാസമോ നീട്ടിവെക്കാനിടയുണ്ട്. കൊവിഡ് ഭീഷണിക്ക് ശമനമാകാതെ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു.

Related Topics

Share this story