Nature

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. സ്വാര്‍ത്ഥമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നതെന്നാണ് ഇൻസമാം ആരോപിക്കുന്നത്. മുന്‍ പാക് താരവും കമന്റേറ്ററുമായ റമീസ് രാജയുടെ യു ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇൻസമാം.

”ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരയാണ് കടലാസില്‍ കൂടുതല്‍ കരുത്തരെന്നതില്‍ സംശയമില്ല- ഇൻസമാം പറഞ്ഞു. എന്നാല്‍ പാക് താരങ്ങള്‍ 30- 40 റണ്‍സെടുക്കുന്നത് ടീമിന് വേണ്ടിയാണ്. എന്നാല്‍ ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടിയാല്‍ അത് അയാള്‍ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.