Times Kerala

സ്വന്തം വീട്ടിൽ തന്നെ കുത്തഴിഞ്ഞ ബന്ധങ്ങൾ കണ്ടു വളരുന്ന അവർ ഒരു പ്രായം ആകുന്നതോടെ മുൻ തലമുറയെക്കാൾ പ്രശ്നക്കാർ ആകും, ചെറു പ്രായത്തിൽ ഗുണ്ടാ പണിക്കു ഇറങ്ങുന്ന അവർക്ക് കൂലിയാണ് മയക്കുമരുന്ന്.. ; കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല എഴുതിയ കുറിപ്പ്

 
സ്വന്തം വീട്ടിൽ തന്നെ കുത്തഴിഞ്ഞ ബന്ധങ്ങൾ കണ്ടു വളരുന്ന അവർ ഒരു പ്രായം ആകുന്നതോടെ മുൻ തലമുറയെക്കാൾ പ്രശ്നക്കാർ ആകും,  ചെറു പ്രായത്തിൽ ഗുണ്ടാ പണിക്കു ഇറങ്ങുന്ന അവർക്ക് കൂലിയാണ് മയക്കുമരുന്ന്.. ; കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല എഴുതിയ കുറിപ്പ്

#കല, കൗൺസലിംഗ് സൈക്കോളജിസ്റ്

കുട്ടികുറ്റവാളികൾക്ക് കൗൺസലിംഗ് എത്ര കണ്ടു ഫലപ്രദം എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം എഴുതാൻ വയ്യ.. !
ഒരു കേസിൽ അല്ല..
പൊതുവെ…
ജോലി ചെയ്ത ജില്ലയിലെ ഏറ്റവും കൂടുതൽ പീഡനങ്ങൾ, ഗുണ്ടാ കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്ന മേഖലയായിരുന്നു എന്റെ ഔദ്യോഗിക രംഗം വര്ഷങ്ങളോളം..
ഒറ്റ മുറി വീടും അതിൽ നിറച്ചും ആളുകളും..
കുത്തഴിഞ്ഞ ബന്ധങ്ങളുടെ നേർകാഴ്ച..
ക്ലാസ്സിൽ കുടിച്ചിട്ടും ലഹരി ഉപയോഗിച്ചും വരുന്ന കുട്ടികൾ ഞങ്ങളുടെ കുടുംബ ബിസ്സിനെസ്സ് ആണ് കഞ്ചാവ് എന്ന് ലാഘവത്തോടെ പറയും..
ചെറു പ്രായത്തിൽ ഗുണ്ടാ പണിക്കു ഇറങ്ങുന്ന അവർക്ക് കൂലിയാണ് മയക്കുമരുന്ന്..
ഇതൊക്കെ ഒരു കേസ് കണ്ടു, വായിച്ചു മനസ്സിലാക്കാൻ പറ്റില്ല..
ഇറങ്ങി ചെല്ലണം, ഇങ്ങനെ ഒരു സമൂഹത്തിന്റെ ഇടയ്ക്ക്..
ഉത്കണു തുറന്നു കാണണം..
അവിടെ അഴിച്ചു പണിയാൻ ഒരുപാടുണ്ട്..
പക്ഷെ, അതിനുമുൻപ് അന്നത്തിന്റെ വക കണ്ടത്താനുള്ള വഴി അവർക്ക് കാട്ടികൊടുക്കണം..
അതിലുപരി,
അവർ വീണ്ടും തെറ്റുകളിലേക്ക് പോകുന്നില്ല എന്ന് ശ്രദ്ധിക്കാൻ സംവിധാനം വേണം..
ഓരോ ജില്ലയിലും അതിരാവിലെ ലഹരി മരുന്ന് ഏജന്റുകൾ എവടെ എത്തുന്നുണ്ട് എന്ന് ഞങ്ങളുടെ മേഖലയിൽ ഉള്ളവർക്ക് അറിയാൻ കഴിയാറുണ്ട്..
മുന്നൂറു രൂപയ്ക്ക് മേലെ കച്ചവടം ചെയ്താൽ കമ്മീഷൻ കൂടും..
നല്ലതല്ലാത്ത കുടുംബാന്തരീക്ഷം മാത്രമല്ല, എല്ലാ സൗകര്യങ്ങളും ഉള്ള വീട്ടിലെ കുട്ടികളും ലഹരിക്ക്‌ അടിമപ്പെടുന്നുണ്ട്..
പക്ഷെ കുടുംബ പിന്തുണ ഉണ്ടേൽ ആൺകുട്ടികളെ തിരിച്ചു പിടിക്കാൻ എളുപ്പമാണ്..
അതില്ലാതെ വളരുന്ന കുടുംബത്തിൽ ലഹരി ബിസിനസ്‌ അച്ഛനും അമ്മയും പങ്കാളികൾ ആയി,സ്വന്തം വീട്ടിൽ തന്നെ കുത്തഴിഞ്ഞ ബന്ധങ്ങൾ കണ്ടു വളരുന്ന അവർ ഒരു പ്രായം ആകുന്നതോടെ മുൻ തലമുറയെക്കാൾ പ്രശ്നക്കാർ ആകും..
നോട്ടമെത്താത്ത കാട്ടിനുള്ളിലെ ഇടമല്ല അവിടെയൊന്നും..
ബന്ധപ്പെട്ടവർ മനഃപൂർവ്വം കണ്ണടയ്ക്കുന്ന കാര്യങ്ങളാണ്..
ഗുണ്ടകളെ വാർത്തെടുക്കുന്നതിൽ ചിലപ്പോഴെങ്കിലും പോലീസിന് പങ്കില്ലേ?
ഭരണാധികാരികൾക്ക് ഇല്ലേ?
സ്കൂൾ കുട്ടികൾ ആണ് പലപ്പോഴും ഇരകളാകുന്നത്..
അവരുടെ കൗമാരത്തിന്റെ തുടക്കത്തിൽ..
വർഷങ്ങൾക്കു മുന്പ് ഒരു സ്കൂളിൽ കൗൺസിലർ ആയി ജോലി നോക്കുമ്പോൾ
പുറമേ ഉള്ള ആളുകളുമായി കുട്ടികൾ അടി ഉണ്ടാക്കി..
കഞ്ഞി പുരയുടെ അടുത്തേയ്ക്ക് പാഞ്ഞു പോകുന്ന പിള്ളേർ തിരിച്ചു ആയുധങ്ങളുമായി ഓടി എത്തുമ്പോൾ അദ്ധ്യാപകർ അത് നോക്കി നിൽക്കുക ആണ്..
അവർ നിസ്സഹായാർ ആണ്..
ഞാൻ ഭയന്നു പോയി..
ഇതാണ് ഇവിടത്തെ രീതി, എന്നോട് ഒരു അദ്ധ്യാപിക അടക്കം പറഞ്ഞു..
അത്തരം ഉശിരുള്ള കുട്ടികളെ പൂർണ്ണമായും വാർത്തെടുക്കാൻ പുറത്ത് ആളുകളുണ്ട്..
പതിനെട്ടാം പടി എന്ന സിനിമ സത്യത്തിൽ ഞാൻ ജോലി ചെയ്തിരുന്ന പല ഇടങ്ങളിലെ കുട്ടികളുടെ കഥ പോലെ തോന്നിയിരുന്നു..
അതേ പോൽ എത്രയോ സിനിമകൾ..
സിനിമ കണ്ടു കുട്ടികൾ വഴി തെറ്റുന്നു എന്നതിനോട് പൂർണ്ണമായും ഞാൻ യോജിക്കില്ല..
യഥാർത്ഥ ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു സിനിമയിൽ..
മാനസികാരോഗ്യം നശിച്ച ഒരു തലമുറയെ നാം അറിഞ്ഞു കൊണ്ട് സൃഷ്‌ടിക്കുക ആണ് പലപ്പോഴും..
നമ്മുടെ വീട്ടില് വരുന്നത് വരെ എല്ലാ വിപത്തുകളും നമ്മുക്ക് നിസ്സാരമാണ്..!

Related Topics

Share this story